- Last Updated on Tuesday, 09 April 2013 17:54
- Published on Tuesday, 09 April 2013 17:54
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പ്രത്യേക പാക്കേജെന്ന ആവശ്യം കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തള്ളി. ധനസഹായത്തിന് വേണ്ടി പുതിയ പദ്ധതി തയ്യാറാക്കണമെന്ന് ആസൂത്രണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പദ്ധതിയിലേക്ക് 80 ശതമാനം തുക കേരളം തന്നെ നല്കണം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 475 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അടിയന്തിരമായി തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.കരുണാകരന് എം.പി അയച്ച കത്തിനുള്ള മറുപടിയിലാണ് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ വ്യക്തമാക്കിയത്.
ദുരിതബാധിതര്‍ക്ക് വേണ്ടി പുതിയ പദ്ധതി തയ്യാറാക്കണം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് കുടുംബത്തിന് 3 ലക്ഷം രൂപയും സഹായം നല്‍കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ കൂടി പരിഗണിച്ചായിരിക്കണം പുതിയ പദ്ധതിയെന്നും ആസൂത്രണ കമ്മീഷന്റെ കത്തില്‍ പറയുന്നു. പദ്ധതിയുടെ 80 ശതമാനം തുക കേരളം വഹിക്കണം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി പുതിയ പദ്ധതി എന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ശുപാര്‍ശ അപ്രായോഗികമാണെന്നും പി.കരുണാകരന് എം.പി. ആരോപിച്ചു
No comments:
Post a Comment