സുനന്ദയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കൾ
അന്വേഷണം വേണമെന്ന് ബന്ധുക്കൾ
Posted on: Saturday, 18 January 2014
ജമ്മു: സുനന്ദ പുഷ്‌ഖറിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജമ്മുവിലെ രണ്ട് ബന്ധുക്കൾ ആവശ്യപ്പെട്ടു.
സുനന്ദ ആത്മഹത്യ ചെയ്യാൻ ഒരു സാദ്ധ്യതയുമില്ല. അവർക്ക് കടുത്ത തലവേദന അല്ലാതെ (മൈഗ്രെയ്ൻ) മറ്റെന്തെങ്കിലും അസുഖമുള്ളതായി തങ്ങൾക്കറിവില്ല. അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ അവരെ വല്ലാതെ അസ്വസ്ഥയാക്കിയെന്നതിന് സംശയമില്ലെന്ന് സഞ്ജയ് പാണ്ഡിത, ഭാര്യ അനു എന്നിവർ ചൂണ്ടിക്കാട്ടി.
സുനന്ദ തന്റെ പിതാവിന്റെ സഹോദരീ പുത്രിയാണെന്ന് സഞ്ജയ് പറഞ്ഞു. ജീവിതത്തിൽ വളരെ കഷ്ടപ്പെട്ട് സ്വപ്രയത്നത്താലാണ് അവർ ഉയർന്നുവന്നത്. താൻ ഒരു വർഷം മുന്പാണ് അവരെ കണ്ടത്. ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു.
No comments:
Post a Comment