Thursday, March 10, 2016
Poomukha Vathilkal
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ.....
ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ.....
എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്രവിളക്കാണു ഭാര്യ......
എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
അന്നദാനേശ്വരി ഭാര്യ......
ഭൂമിയെക്കാളും ക്ഷമയുള്ള
സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ....
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ....
കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
സ്വർണപ്രഭാമയി ഭാര്യ....
കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും
രൂപത്തിൽ ലക്ഷ്മിയും ഭാര്യ...
Subscribe to:
Post Comments (Atom)
No comments:
Post a Comment