ഉറങ്ങി നേടിയ കിരീടവുമായി ലൈല ലോപ്പസ്
അഞ്ചടി പത്തരയിഞ്ച് ഉയരമുള്ള ലൈല മത്‌സരത്തിൽ പുഞ്ചിരിയായിരുന്നു തന്റെ പ്രധാന ആയുധമെന്ന് പറഞ്ഞു. എന്തായാലും ലൈലയുടെ ചിരിയും, ഹെയർസ്‌റ്റൈലും ആദ്യറൗണ്ട് മുതൽ അവരെ ശ്രദ്ധേയയാക്കി. മറ്റു മത്സരാർഥികളെല്ലാം മുടി അഴിച്ചിട്ടു നിന്നപ്പോൾ ലൈല മാത്രമാണ് മുടി ഉയർത്തിക്കെട്ടിയത്.
മിസ് യൂണിവേഴ്‌സ് 2010 യുടെ ജിമേന നവരേറ്റ് (മെക്‌സിക്കോ) ലോപ്പസിനെ കിരീടം അണിയിച്ചു. മിസ് ഉക്രയ്ന്‍ ഒലെസിയ സ്‌റ്റെഫാന്‍കോ രണ്ടാം സ്‌ഥാനവും മിസ് ബ്രസീല്‍ പ്രിസില്ല മഷാഡോ മൂന്നാം സ്‌ഥാനവും നേടി. ബ്രസീലിലെ സാവോ പോളോയില്‍ നടന്ന വിശ്വസുന്ദരി ഫൈനല്‍ മല്‍സരം രണ്ടു മണിക്കൂറിലേറെ നീണ്ടു. മിസ് ഇന്ത്യ വാസുകി സുങ്കാവലിക്ക് ടോപ് ടെന്നില്‍ പോലും ഇടം നേടാനായില്ല. മിസ് ഓസ്‌ട്രേലിയ, മിസ് കോസ്റ്ററിക്ക, മിസ് ഫ്രാന്‍സ്, മിസ് പോര്‍ച്ചുഗല്‍, മിസ് പനാമ, മിസ് ഫിലിപ്പീന്‍സ്, മിസ് ചൈന എന്നിവരാണ് അവസാന പത്തില്‍ സ്ഥാനം പിടിച്ച മറ്റു സുന്ദരികൾ.
Miss Universe of 2011 is from Angola, the African beauty. She is a student of Business Management in Britain
Leila Lopes is the name of the Miss Universe. Height 5 ft. 10.5 inches.
No comments:
Post a Comment