Wednesday, August 12, 2015

12th August 2015


തിരുവനന്തപുരം: മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്കൂളുകളിൽ അമ്പതിനും നൂറിനുമിടയ്ക്ക് കുട്ടികൾ പഠിക്കുന്നവയ്ക്ക്  എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശോധന നടത്തി ഇത്തരം സ്കൂളുകളുടെ പട്ടിക മൂന്ന് മാസത്തിനകം നൽകാൻ ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചതായി മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നൂറിൽ കൂടുതൽ കുട്ടികൾ  പഠിക്കുന്ന ഇത്തരം സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. എട്ട് കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ പരിശീലകൻ എന്നതാകും അനുപാതം.
പഞ്ചായത്തുകൾ നടത്തുന്ന 25 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന ബഡ്‌സ് സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകും. എയ്ഡഡ് പദവി ലഭിക്കുന്ന സ്‌കൂളുകൾ കുട്ടികളിൽ നിന്ന് ഫീസുൾപ്പെടെ വാങ്ങാൻ പാടില്ല.  മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്ന 278  സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ഒന്നൊഴികെ 277 എണ്ണവും സ്വകാര്യ മേഖലയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment