Wednesday, August 12, 2015

എൽ.പി.ജിക്കും പൊതുവിതരണ സന്പ്രദായത്തിനും മാത്രം ആധാർ നിർബന്ധമാക്കാം: സുപ്രീംകോടതി

എൽ.പി.ജിക്കും പൊതുവിതരണ സന്പ്രദായത്തിനും മാത്രം ആധാർ നിർബന്ധമാക്കാം: സുപ്രീംകോടതി











ന്യൂഡൽഹി: ഗ്യാസ്, സബ്സിഡിക്കും പൊതുവിതരണ സന്പ്രദായത്തിനും (പി.ഡി.എസ്) ആധാർ കാർഡ് നിർബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, കേന്ദ്ര സർക്കാരിന്റെ മറ്റു പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കാരുതെന്നും കോടതി നിർദ്ദേശിച്ചു. ആധാറിലെ വ്യക്തിവിവരങ്ങൾ ക്രിമിനൽ കേസ് അന്വേഷണത്തിനല്ലാതെ പുറത്ത് വിടരുതെന്നും സുപ്രീംകോടതി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള  ഹർജികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു കൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, എസ്.എ.ബോബ്ഡെ, സി.നാഗപ്പൻ എന്നിവരുടെ ഇടക്കാല ഉത്തരവ്.  ഗ്യാസിനും പി.ഡി.എസിനും ഒഴികെയുള്ള  സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന് പത്ര-ദൃശ്യ മാദ്ധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഹർജികൾ ഭരണഘടനാ ബെ‌ഞ്ചിന് വിട്ട കോടതി, ഇതിൽ അന്തിമവിധി വരുന്നത് കേന്ദ്ര സർക്കാരിന്റെ മറ്റു സേവനങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കരുതെന്ന കർശന നിർദ്ദേശവും നൽകി. 
കേസ് ഇന്ന് പരിഗണിച്ചപ്പോൾ നിരവധി ചോദ്യങ്ങളാണ് മൂന്നംഗ ബെഞ്ച് കേന്ദ്രത്തോട് ഉന്നയിച്ചത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോ എന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. അങ്ങനെയാണെങ്കിൽ മൗലികാവകാശത്തിന്റെ അതിർവരന്പ് എന്താണെന്നും ഹർജി ഭരണഘടനാ ബെഞ്ചിന് കൈമാറിക്കൊണ്ട് ഡിവിഷൻ ബെഞ്ച് ചോദിച്ചു. 
അതേസമയം. ഇതു സംബന്ധിച്ച് കൂടുതൽ വിശദമായ ചർച്ചകൾ ആവശ്യമാണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്‌തഗി പറഞ്ഞു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമല്ലെന്ന് എം.പി.ശർമ കേസിലെ ആറംഗ സുപ്രീംകോടതി ബെഞ്ചും ഖരക് സിംഗ് കേസിലെ എട്ടംഗ ബെഞ്ചും നേരത്തെ വിധിച്ചിട്ടുണ്ടെന്നും എ.ജി ചൂണ്ടിക്കാട്ടി. ആധാറുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെ‌ഞ്ചിന് മാത്രമായി തീരുമാനിക്കാൻ കഴിയില്ലെന്നും കേന്ദ്രം സർക്കാർ കോടതിയെ അറിയിച്ചു. 
ചില സംസ്ഥാനങ്ങൾ ആധാർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട  ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 

No comments:

Post a Comment