ആവശ്യമുള്ളതും അല്ലാത്തതുമായ ഒരു നൂറുകൂട്ടം ചിന്തകൾ മനസിലൂടെ കടന്നുപോകുന്നുവെന്ന് പരാതിപ്പെടുന്നവർ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ തങ്ങൾക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാനാവുന്നില്ല എന്നും അവർ പറയും. മനസിന്റെ മേൽ നിയന്ത്രണമില്ലാത്തതു കൊണ്ടും അനാവശ്യചിന്തകൾ മനസിൽ നിന്ന് ദുരീകരിക്കാൻ അറിയാത്തതുകൊണ്ടും ചിന്തകൾക്കായുള്ള ഊർജമത്രയും അവർ പാഴാക്കിക്കളയുന്നു.
ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് (Focusing the attention) പ്രവർത്തിച്ചില്ലെങ്കിൽ ഫലമുണ്ടാകില്ല എന്നത് ലോകതത്വമാണ്. വിജയം വരിക്കുന്നതുവരെ ഏകലക്ഷ്യത്തെ പിന്തുടരണമെന്ന് മനഃശക്തി പരിശീലകർ ഉപദേശിക്കുന്നത് അതുകൊണ്ടാണ്. ഇങ്ങനെ ചെയ്യുന്നതു കൊണ്ടുള്ള ഗുണമെന്തെന്നോ? ചിന്തകൾ കേന്ദ്രീകരിക്കുന്ന വസ്തുവിലേക്ക് (നമ്മുടെ ജീവിതലക്ഷ്യത്തേക്ക്) നമ്മുടെ മാനസികമായ ഊർജം മുഴുവൻ മെല്ലെ ഒഴുകിത്തുടങ്ങുന്നു. അതിന്റെ ഫലമായി നാം ഏതു കാര്യത്തിലേക്കാണോ ചിന്തകൾ കേന്ദ്രീകരിക്കുന്നത് അവ നമ്മുടെ ജീവിതത്തിൽ രൂപപ്പെടുകയോ സൃഷ്ടിക്കുകയോ നമ്മുടെ ജീവിതത്തിലേക്ക് ആകർഷിക്കപ്പെടുകയോ ചെയ്യുന്നു.
സാധാരണയായി നമ്മുടെ മനസിൽ രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകിൽ നല്ല കാര്യങ്ങളിലേക്ക് ചിന്തകൾ കേന്ദ്രീകരിക്കുക, അല്ലെങ്കിൽ നിഷേധാത്മകമായ കാര്യങ്ങളിലേക്ക് നമ്മുടെ ചിന്തകൾ കേന്ദ്രീകരിക്കുക. ഏതിലേക്കാണോ ചിന്തകൾ കേന്ദ്രീകരിക്കുന്നത് ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടും. അതിനാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കുന്ന നല്ല കാര്യങ്ങളിലേക്കു ചിന്തകൾ ഫോക്കസ് ചെയ്യുക.

മനസ് കേന്ദ്രീകരിക്കുന്നതെങ്ങനെ ?
മനസ് ഫോക്കസ് ചെയ്യാനെളുപ്പമാണോ? തീർച്ചയായും. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. ചിന്ത കേന്ദ്രീകരിക്കേണ്ട കാര്യം തെരഞ്ഞെടുക്കുക. ഒരു സമയം ഒരു കാര്യം മാത്രമേ തെരഞ്ഞെടുക്കാവൂ.
2. ഉണ്ടാകാവുന്ന തടസങ്ങൾ നീക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
3. ഇതിനിടെ ശാരീരികാവശ്യങ്ങൾ നിറവേറ്റുവാനും തയ്യാറാകണം.
4. ലക്ഷ്യം ചെറിയ ചെറിയ ഭാഗങ്ങളാക്കി ആസൂത്രണം ചെയ്യുക.
5. ധ്യാനത്തിലൂടെ ലക്ഷ്യപ്രാപ്തി ദൃശ്യവൽക്കരിക്കുക.
6. ഉദ്ദേശശുദ്ധിയോടെ പ്രവർത്തിക്കുക. ഒരു സമയം ഒരു പ്രവൃത്തി മാത്രമേ ചെയ്യാവൂ.

No comments:
Post a Comment