Johny Sebastian [9:31AM, 7/22/2016] advjohny: സഹപാഠികളും സഹപ്രവര്‍ത്തകരുമായ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ സുഹൃത്തുക്കളായി ഉണ്ട്. അവരുള്‍പ്പെടെ എല്ലാ മാധ്യമ പ്രവര്‍ത്തകരോടുമായി,
ഒരു ചൊല്ല് ഉണ്ട്. കൊത്തിക്കൊത്തി മുറത്തി കേറുക. അത് വേണ്ട എന്ന്‍ ഓര്‍മ പെടുത്തുന്നു.
ഓരോ പൌരനും ഭരണഘടന അനുവദിച്ചു നല്‍കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്രത്തിന്‍റെ പരിധിക്കുള്ളില്‍ മാത്രമേ പത്ര സ്വാതന്ത്ര്യത്തിനു പ്രസക്തിയുള്ളൂ. കൈയ്യിലെ മൈക്കും തോളിലെ ക്യാമറയും ഒരധിക സ്വാതന്ത്യവും നിങ്ങള്‍ക്കനുവദിച്ചു തരുന്നില്ല. എഴുതി നാറ്റിക്കാം എന്നതാണ് നിങ്ങളുടെ ഹുങ്കിന്‍റെ അടിസ്ഥാനമെങ്കില്‍ ഒരു കാര്യം മാത്രം മനസ്സില്‍ വയ്ക്കുക. അത് അഭിഭാഷക സമൂഹത്തിനോടുള്ള ഒരു യുദ്ധ പ്രഖ്യാപനമക്കണ്ട. ഒരു പത്രക്കാരനും അഭിഭാഷക സമൂഹത്തെ നിരാകരിച്ചും നിഷേധിച്ചും നിലനില്‍കാന്‍ കഴിയില്ല. അഭിഭാഷക സമൂഹമില്ലെങ്കില്‍ പത്ര സ്വാതന്ത്രമില്ല. പക്ഷെ, പത്രങ്ങളില്ലെങ്കിലും അഭിഭാഷകരുണ്ടാകും. ഭരണഘടണ അനുവദിച്ചു തന്നിട്ടുണ്ട് എന്ന്‍ നിങ്ങള്‍ കരുതുന്ന, അഹങ്കരിക്കുന്ന അവകാശങ്ങള്‍ ഓരോന്നും - അതിലെ ഓരോ വരിയുടെയും, വാക്കിന്‍റെയും എന്തിന് കുത്തിന്‍റെയും കോമയുടെയും വിസര്‍ഗ്ഗത്തിന്‍റെയും നിസര്‍ഗ്ഗത്തിന്‍റെയും അര്‍ത്ഥവും അര്‍ത്ഥാന്തരന്യാസവും വാദിച്ചും വ്യാഖ്യാനിച്ചും ആ സ്വാതന്ത്ര്യം നിങ്ങള്‍ക്കനുഭവേദ്യമാക്കുന്നത്, അഹങ്കാരപൂര്‍വ്വം പറയുകയാണ്, ഞങ്ങള്‍ അഭിഭാഷകരാണ്. ഭരണകൂടം ഓരോ തവണയും നിങ്ങളുടെ സ്വാതന്ത്യം കവര്‍ന്നെടുക്കുമ്പോള്‍ നിങ്ങള്‍ എഴുതുന്ന ഓരോ വരികളിലും നിങ്ങള്‍ വിളിച്ചു കൂവുന്ന ഓരോ വാക്കുകളിലും ഒളിഞ്ഞും, തെളിഞ്ഞും, മറഞ്ഞും, നിറഞ്ഞും ഇരിക്കുന്ന ദ്വന്ദ്വാര്‍ത്ഥങ്ങളും നനാര്‍ത്ഥങ്ങളും ഭിന്നാര്‍ത്ഥങ്ങളും നിങ്ങളെ കോടതി അലക്ഷ്യത്തിനും അപകീര്‍ത്തിയ്ക്കും വിധേയമാക്കുമ്പോള്‍ നിങ്ങള്‍ ഉത്ഘോഷിക്കുന്ന മാധ്യമ സ്വാതന്ത്യ്രം പരിരക്ഷിക്കുന്നത് ഞങ്ങള്‍ തന്നെയാണ്. പക്ഷെ, ഒരു സമൂഹമെന്ന നിലയില്‍ ഒരു പത്രക്കാരന്‍റെയും സേവനവും സൗജന്യവും ഞങ്ങള്‍ക്കാവിശ്യമില്ല. സ്വതന്ത്രമായി നിലനില്‍കാന്‍ കരുത്തുള്ള ഒരു പ്രോഫെഷനെയാണ് ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. നിങ്ങളുടെ സൗജന്യത്തിന് കാത്തുനില്‍കുന്നവരുണ്ടാകാം. രാഷ്ട്രീയക്കാരുടെയും സ്ഥാനമോഹികളുടെയും രൂപത്തില്‍. ക്യാമറ ലെന്‍സിന്‍റെയും അച്ചടിമഷിയുടെയും പ്രലോഭനത്തില്‍ അവരെ ചിലപ്പോള്‍ വരുതിയില്‍ നിര്‍ത്താന്‍നിങ്ങള്‍ക്ക് കഴിയുമായിരിക്കും. അത് കുറെ ഏറെ ചിലവാക്കിയപ്പോള്‍ എല്ലായിടത്തും ചിലവാകും എന്ന്‍ നിങ്ങള്‍ അഹങ്കരിച്ചു പോയി. മുറത്തിലും കയറി കൊത്താമെന്ന്‍ കരുതി. അസത്യങ്ങളും അര്‍ത്ഥസത്യങ്ങളും ഇടതടവില്ലാതെ ഫ്ലാഷ് ചെയ്‌ത് അഭിഭാഷക സമൂഹത്തെ മുഴുവന്‍ അപമാനിച്ച് മുട്ടുകുത്തിക്കാം എന്ന്‍ കരുതിയിങ്കില്‍ വീണ്ടും അതിരില്ലാത്ത അഹങ്കാരത്തോടുകൂടി പറയുകയാണ് ഇത് ഇനം വേറെയാണ്. സത്യം പറയിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗമുണ്ട്.ഞങ്ങള്‍ സൂക്ഷിച്ചിട്ടുള്ള രണ്ട് കൂടുകള്‍. കേട്ടിണ്ടാകും പ്രതിക്കൂടും സാക്ഷിക്കൂടും. ആ കൂട്ടില്‍ നിന്ന്‍ പുറത്തുവരുന്ന സത്യത്തിന് അഗ്നിയുടെ വിശുദ്ധിയുണ്ട്. അതാണ് ഞങ്ങള്‍ നില്കുന്ന തറ. ആ തറ ഒരു ഭൂകമ്പത്തിലും പിളര്‍ന്ന്‍ പോകുന്നതല്ല. ആ തറയില്‍ ഉറച്ച് നിന്നാണ് ഇന്ന്‍ കേരളത്തിലെ അഭിഭാഷക സമൂഹം മുഴുവന്‍ ഒരേ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞത് വെല്ലുവിളി ഞങ്ങളോട് വേണ്ട. ഇതിവിടെ അവസാനിപ്പിച്ചു കൊള്ളുക. ഒടുക്കത്തെ താക്കീതാണിത്
[9:31AM, 7/22/2016] advjohny: Copied

No comments:
Post a Comment