Saturday, June 4, 2016

എന്തും സൃഷ്ടിക്കാനുള്ള ശക്തി കുടികൊള്ളുന്ന ഒരു മഹാസ്രോതസാണ് മനുഷ്യമനസ്.

എന്തും സൃഷ്ടിക്കാനുള്ള ശക്തി കുടികൊള്ളുന്ന ഒരു മഹാസ്രോതസാണ് മനുഷ്യമനസ്. അതിന് പരിമിതികളില്ല. ഇന്ന് ഭുമിയിൽ മനുഷ്യൻ സൃഷ്ടിച്ചെടുത്തതെല്ലം ഉറപ്പിട്ടത് മനസിൽ നിന്നുതന്നെ. പറഞ്ഞാൽ തീരില്ല മനുഷ്യന്റെ കരവിരുതിൽ ഉയിർകൊണ്ട മഹാത്ഭുതസമുച്ചയങ്ങൾ... ഇനിയും എത്രയൊക്കെ അത്ഭുതങ്ങൾ ആരുടെയൊക്കെയോ മനസിൽ നിന്ന് രൂപപ്പെടാനിരിക്കുന്നു.
സ്ഥലകാലങ്ങളെ ഭേദിച്ച് അനന്തവിഹായസ്സിലേക്ക് പറന്നുയരാനും അതിനേക്കാൾ വേഗത്തിൽ തിരിച്ചെത്താനും മനുഷ്യമനസിന് കഴിയും. പ്രകാശത്തിന്റെ അയിരമോ പതിനായിരമോ മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ മനുഷ്യമനസിന് ശക്തിയുണ്ട്. ഇത്രയധികം ശക്തിയുള്ള മറ്റെന്തുണ്ട് ഈ ഭൂമിയിൽ ?
മനസിനെ അറിയുമ്പോൾ
ഉയരമുള്ള മലയുടെ മുകളിൽ കയറിയിട്ടുണ്ടോ നിങ്ങൾ ? താഴ്വാരത്തിൽ നിന്നു നോക്കിയാൽ കാണുന്ന കാഴ്ചകളല്ല ഓരോ അടിയും മുകളിലേക്കു കയറുമ്പോൾ നിങ്ങൾ കാണുന്നത് . ഉയരത്തിലേക്ക് കയറുന്തോറും കാഴ്ചയുടെ വ്യാപ്തി വർദ്ധിച്ചു വരുന്നു. അർത്ഥം മാറുന്നു ദൃശ്യങ്ങൾ പുതിയ കാഴ്ചകളായി പരിണമിക്കുന്നു.
ഇതുപോലെയുള്ള ഒരവസ്ഥയാണ് മനസിനെ കുറിച് മനസ്സിലാക്കുമ്പോഴും ഉണ്ടാകുന്നത്. ഇന്നലെ വരെ അറിഞ്ഞ വസ്തുതകളല്ല ഇന്ന് കാണുന്നതും നാളെ കാണാനിരിക്കുന്നതും എന്നു നാം തിരിച്ചറിയുന്നു. ഇത് സാധ്യമാകുന്നത് മനസിന്റെ അപാരമായ കഴിവുകളുപയോഗിച്ചാണ്. ഒരു പുതിയ കാര്യം കണ്ടുപിടിക്കുന്നത് മല കയറുന്നത് പോലെയാണെന്ന് ഐൻസ്റ്റിൻ പറഞ്ഞിട്ടുണ്ട്.പുതിയതും വിപുലവുമായ രീതിയിൽ കാഴ്ചകൾ കാണാൻ തുടങ്ങുന്നതാണ് കണ്ടുപിടിത്തത്തിന്റെ ആദ്യഘട്ടം. ആ ഘട്ടം സന്തോഷപ്രദമാണ് എല്ലായ്പോഴും. അതുപോലെ മനസിനെ നാനാവിധത്തിലുള്ള കഴിവുകളെക്കുറിച്ച് അറിയാൻ തുടങ്ങുന്നതോടെ ഇതുവരെ അനുഭവിച്ചിട്ടില്ലത്ത ആനന്ദവും സായുജ്യവും അനുഭവപ്പെട്ടു തുടങ്ങും
മനസിലെ നിധിപേടകം
ഓർക്കുക, സന്തോഷം എന്നത് ഒരു പൂട്ടാണ്. അറിവ് എന്നത് താക്കോലും. അറിവിന്റെ താക്കോൽ യഥാവിധി തിരിച്ചാൽ മാത്രമേ ആ പൂട്ടു തുറക്കാനാവൂ. അറിവിന്റെ വിപരീതമായി തിരിച്ചാൽ അത് സന്തോഷത്തെ പൂട്ടിയിടും. അതേ താക്കോൽ ശരിയായ വശത്തേക്ക് തിരിച്ച് സന്തോഷത്തിന്റെ വാതിൽ തുറക്കാം. എന്നും സന്തോഷം നൽകിക്കൊണ്ടിരിക്കുന്ന അനന്തകോടി മൂല്യമുള്ള നിധികൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു ഖജനാവിനു സമമാണ് മനുഷ്യമനസ്, ആ ഖജനാവ് തുറക്കണം. എങ്കിൽ മാത്രമേ മനസിനുള്ളിലെ നിധികൾ നമുക്കെടുക്കാനാവൂ. ആ ഖജനാവ് തുറക്കാനുള്ള അറിവ് മനഃശക്തി പരിശീലനത്തിലൂടെ ലഭിക്കുന്നു.
‪#‎VijayMantraForLife‬
Mind Mastery Workshop | Thrissur | Trivandrum | Ernakulam | Calicut
info@lifelinemindcare.org | www.lifelinemindcare.org | +91 8129702213, +91 8138904235

No comments:

Post a Comment