പതിവില്ലാത്ത സ്നേഹം കണ്ടാ ഭാര്യമാർ പറയും.... എന്തോ കാര്യം സാധിക്കാനാണീ സ്നേഹ കൂടുതലെന്ന് ...
ഇതൊക്കെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനുള്ള കഴിവ് ഭാര്യമാർക്കൽപ്പം കൂടുതലാന്ന് തന്നെ പറയാം...!!
ഇന്നലെ ഞാനും ഇത്തിരി സ്നേഹം കൂട്ടി കാണിച്ചു അവളോട് ..
ഉടനവൾ ചോദിച്ചു .. വളയോ മാലയോ... രണ്ടായാലും നടക്കില്ല..
പറഞ്ഞത് നേരാ ഞാൻ ഉദ്ദേശിച്ചത് അത് തന്നെ.... ഞാൻ പറഞ്ഞു
ഇത്തിരി കുടുക്കിലാണ് മോളെ നീ ആ വള ഇങ്ങു ഊരി താ ഒന്നു പണയം വയ്ക്കാനാണ്.....!!
ഉടനവൾ പറഞ്ഞു
അയ്യെടാ ആ പൂതി മനസ്സിൽ വെച്ചാ മതീ നടക്കില്ല.... ഊരി തന്നതൊന്നും ഇതുവരെ ഇങ്ങോട്ട് എത്തിയിട്ടില്ലെന്ന്
പിന്നെ തുടങ്ങിയില്ലേ കൊണ്ട് പോയതിൻ കണക്ക് പറച്ചിൽ കേട്ടപാടെ തല കറങ്ങുന്നത് പോലെ തോന്നി..
ശരിയാണ് കൊണ്ട് ബാങ്കിൽ വെച്ചതല്ലാതെ ഒന്നും എടുത്തു കൊടുക്കാൻ പറ്റിയില്ല.. അതവൾക്കും അറിയാം എന്നാലും ഇടക്കിടെ ഇതിങ്ങനെ പറഞ്ഞാ ഞാൻ എടുത്തു കൊടുത്താലോ എന്ന അതി ബുദ്ധി.
ഏതായാലും അതും നടന്നില്ല ഇതും നടക്കില്ല..!!
കാര്യ സാധ്യത്തിനു വേണ്ടി കാണിക്കുന്ന സ്നേഹത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടയിൽ അവൾ പറഞ്ഞു...
ഇന്നലെ നിങ്ങളുടെ പോക്കറ്റിൽ നിന്നും ഞാൻ 50രൂപ എടുത്തു... ഏ എന്തിന് നിനക്കിപ്പോ എന്തിനാണ് പൈസ...എന്ന് ഞാൻ ചോദിച്ചു..... . ഉടനവൾ പറഞ്ഞു.. എനിക്കല്ല ഉണ്ടിക പെട്ടിയിൽ ഇടാൻ... അത്ഭുതം ഊറി ചോദിച്ചു ഞാൻ.. ആ ഉണ്ടിക പെട്ടിയിൽ ഇപ്പ എത്ര രൂപ ആയിക്കാണും... ഉടനവൾ... അറിഞ്ഞിട്ടെന്തിനാ അതും കൂടി പുട്ടടിക്കാനല്ലേ... അതവിടെ തന്നെ ഇരിന്നോട്ടേ.. വല്ല അത്യാവശ്യം വരും നേരം നോക്കാം..!!
അങ്ങനെ രാവിലെ ജോലിക്ക് പോകാൻ നേരത്ത് അവൾ പറഞ്ഞു... നിങ്ങളെ ഫോണിൽ ഒരു ഭവതി വിളിച്ചിരുന്നു.. ആരാന്ന് നീ ചോദിച്ചില്ലേ..എന്ന് ഞാൻ ചോദിച്ചു....
ഇല്ലാ അതിനു മുമ്പ് കട്ടാക്കി.എന്നവൾ. പിന്നൊരു ചോദ്യവും ആരാ ഈ ഭവതി എനിക്കിന്നറിയണം...
ഞാൻ പറഞ്ഞു.. ആ എനിക്കെങ്ങനെ അറിയാനാടി... വല്ലവരും നമ്പർ തെറ്റി വിളിച്ചതാവും... അങ്ങനെ അതിനെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞ് ഉടക്കി.. അവളുടെ കരച്ചിലും തുടങ്ങീ ഇതിടക്ക് കാണാറുള്ളത് കൊണ്ട് ശീലമായി മനസ്സിനു...എന്നാലും ഓരോന്നും പറഞ്ഞ് അവളെ വേദനിപ്പിക്കേണ്ടെന്ന് പല വട്ടം തോന്നിയിട്ടുണ്ട് അതൊന്നും പലപ്പോഴും ഓർക്കാറില്ല എന്ന് മാത്രം......!!
ഈ ഉടക്കു കാരണം രാവിലത്തെ മൂഡും പോയി ഇന്നിനി ജോലിക്കു പോയാൽ ഒരു ഉഷാറും കാണില്ല.
അങ്ങനെ അവളെ ശപിച്ചുകൊണ്ട്
നേരെ ബസ്റ്റോപ്പിലേക്ക് നടന്നു
കുറച്ചു നേരം കഴിഞ്ഞപ്പോ മൊബൈലിലേക്ക് ഒരു കോൾ വന്നു ഞാൻ എടുത്തു നോക്കി...
അവളാണ് ... ഒന്നു രണ്ടു വട്ടം ബിസിയാക്കി... പിന്നെ എടുത്തു ഞാൻ ഇത്തിരി ഗൌരവത്തോടെ ചോദിച്ചു.. ഉം എന്താ....
ഉടനവൾ പറഞ്ഞു വരും നേരം മീൻ വാങ്ങി വരണം... പിന്നെ വള ബാഗിൽ വെച്ചിട്ടുണ്ട്...
ഇതും പറഞ്ഞവൾ ഫോണും കട്ടാക്കി...
ഞാൻ ബാഗ് തുറന്നു നോക്കി ശരിയാണ് വള അവൾ ബാഗിൽ വച്ചിരിക്കുന്നു...
വൈകിട്ട് അവൾക്ക് ഏറെ ഇഷ്ടവും ഉള്ള മീനായ മത്തിയുമായ് വീട്ടിലെത്തി...
മീൻ വാങ്ങി വെക്കും നേരം അവളോട് ചോദിച്ചു.....
അല്ല നീ അല്ലേ ഇന്നലെ പറഞ്ഞത് വള തരൂലെന്ന് പിന്നെ എങ്ങനെ മനസ്സുമാറി...
ഉടനവൾ പറഞ്ഞു...
എനിക്കു താങ്ങായി നിങ്ങൾ മാത്രമേ ഉള്ളൂ....
ആ നിങ്ങൾ തളരുമ്പോൾ ഞാൻ കൂടി അറിയുന്നുണ്ട്...
എനിക്കു സ്നേഹിക്കാൻ നിങ്ങളെയുള്ളൂ.... തിരിച്ച് എന്നും സ്നേഹിച്ചില്ല എങ്കിലും അതൊന്നിടക്ക് ഓർത്താമതി....
ആ വാക്കുകൾ ഒരായിരം വട്ടമെൻ മനസ്സിനെ കീറി മുറിച്ചു ....
ശരിയാണ് വീട്ടിലും ഒരു മാലാഖയുണ്ട്... നാം കണ്ടില്ലെന്ന് നടിച്ച് ഒഴിയും നേരം മനസ്സ് പിടക്കുന്ന മാലാഖമാർ...
വാക്കുകൾ കൊണ്ടും അല്ലാതെയും കുത്തിനോവിച്ചിട്ടും താലി ചരടിൽ മാത്രം സ്വപ്നം കണ്ട് കഴിഞ്ഞു കൂടുന്ന മാലാഖമാർ...
അവർക്കായ് സ്നേഹപൂര്‍വ്വം
ഈ കഥ ഇവിടെ ഇരിക്കട്ടെ...
No comments:
Post a Comment