ഇത് തിരുവനന്തപുരത്ത് സെക്രടറിയെറ്റ് പരിസരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന അരുണ്‍...
അരുണിനെ വെറുമൊരു കപ്പലണ്ടി കച്ചവടക്കാരനായി കാണരുത്.പാപ്പനംകോട് കെ എസ് ആർ ടി സി എന്ജിനീയറിംഗ് കോളേജിൽ നാലാം സെമസ്റർ മെക്കാനിക്കൽ എന്ജിനീയറിംഗ് വിദ്യാർത്ഥിയാണ് അരുണ്‍ . ദിവസം നാന്നൂറ് രൂപ മുതൽ അഞ്ഞൂറ് രൂപയ്ക്ക് വരെ കപ്പലണ്ടി വിൽക്കും . നൂറു രൂപ വരെ മിച്ചം കിട്ടും .വീട് പുലർത്തുന്നത് അരുണ്‍ ആണ് . എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് സ്കൂൾ സമയം കഴിഞ്ഞുള്ള ഈ കപ്പലണ്ടി വിൽപ്പന . അരുണ്‍ വളരെ അഭിമാനത്തോടെയാണ് കപ്പലണ്ടി വിൽക്കുന്നത് .
നൂറു രൂപ കിട്ടിയാൽ ബിയർ വാങ്ങാൻ ഓടുന്ന യുവാക്കൾക്ക് സ്വന്തം വിയർപ്പിൽ കുടുംബം പുലർത്താൻ ശ്രമിക്കുന്ന അരുണ്‍ ഒരു വലിയ സന്ദേശം നൽകുന്നു. അധ്വാനിച്ചു ജീവിക്കുന്നതിന്റെ മഹത്വം...!!!
No comments:
Post a Comment