നിയുക്ത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ന് ആശംസകൾ
തൃശൂർ ജില്ലയിൽ നെല്ലായിക്കടുത്ത് പന്തല്ലൂരിൽ സ്‌കൂൾ അധ്യാപകനായ കുന്നത്തേരി തെക്കേമഠത്തിൽ പീതാംബരൻ കർത്തയുടെയും ചേരാനെല്ലൂർ ലക്ഷ്‌മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1955-ൽ ജനനം. ജെ.യു.പി.എസ്. പന്തല്ലൂർ. ജി.എൻ.ബി.എച്ച്.എസ്. കൊടകര, സെന്റ് ആന്റണീസ് ഹൈസ്‌കൂൾ പുതുക്കാട്, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തൃശൂർ സെന്റ് തോമസ് കോളേജിൽ കെമിസ്‌ട്രി വിഭാഗം അധ്യാപകനായിരുന്നു.സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം, സ്വാശ്രയസമിതി, കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ, ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌എന്നിവയുടെസജീവപ്രവർത്തകയിരുന്നു.ഭാര്യഃ വിജയം (തൃശൂർ കേരളവർമ്മ കോളേജിൽ കൊമേഴ്‌സ് വിഭാഗം അധ്യാപിക)
ആണവകരാർഃ വസ്‌തുതകളും വിശദാംശങ്ങളും, ആണവകരാർ അധിനിവേശത്തിന്റെ ഉടമ്പടിപത്രം. എന്നീ കൃതികൾ രചിച്ചു.
No comments:
Post a Comment