Thursday, March 3, 2016

Yennu njan ente muttathu Amar Akbar Anthony





എന്നോ ഞാനെന്റെ
മുറ്റത്തോരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീർ തേവി നനച്ചു കിനാവിന്റെ
പൊൻതൂവൽ കൊണ്ട്
പന്തലിട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാവള്ളിയിൽ
ഒന്നു തൊട്ടു
രണ്ടാം നാളെ ന്റെ ജീവനമൊട്ടവൻ എന്നേ വന്നു കട്ടൂ
ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടേയിട്ടു.
എന്നോ ഞാനെന്റെ......

വളയിട്ട കൈക്കൊട്ടി പാടുന്ന തത്തമ്മ
കിളിയുടെ പാട്ടിങ്ങു കേട്ടില്ല ഞാൻ
വണ്ണാത്തിപുള്ളിനും അണ്ണാറക്കണ്ണനും
മണ്ണപ്പം ചുട്ടുകൊടുത്തില്ല ഞാൻ
മാനത്തൂടെ മേഘ തേരിൽ
മാലാഖമാർ എത്തും നേരം
മാല കോർത്തു മാറിലണിയിക്കാൻ
മുല്ലപ്പൂക്കളില്ല
എന്റെ കയ്യിൽ മുത്തും
പൊന്നുമില്ല....

വന്നെങ്കിലമ്പിളി കുട്ടനും തുമ്പിക്കും
പിന്നെയും കൂട്ടായി തേൻ വസന്തം
തന്നെങ്കിലോരോരോ ചുണ്ടിലും മായാത്ത
പുഞ്ചിരി ചാലിച്ചെടുത്ത ചന്തം
കൊക്കരുമി മാമരത്തിൽ
കുയിലണകൾ പാടിയെങ്കിൽ
കാട്ടരുവി കെട്ടും കൊലുസ്സുകൾ
പൊട്ടിച്ചിരിച്ചുവെങ്കിൽ
സ്വപ്നങ്ങൾ മൊട്ടിട്ടുണർന്നുവെങ്കിൽ









No comments:

Post a Comment