Sunday, October 4, 2015

A song from Vietnam Colony.

സൂര്യോദയം തങ്കസൂര്യോദയം ... സൂര്യോദയം .. പവനരച്ചെഴുതുന്നു കോലങ്ങളെന്നും കിഴക്കിനി കോലായിലരുണോദയം.. പവനരച്ചെഴുതുന്നു കോലങ്ങളെന്നും.. കിഴക്കിനി കോലായിലരുണോദയം.. പകലകം പൊരുളിന്റെ ശ്രീ രാജധാനി... ഹരിതകമ്പളം നീര്‍ത്തി വരവേല്‍പ്പിനായ്... ഇതിലെ ഇതിലെ വരു സാമ ഗാന വീണമീട്ടിയഴകെ.... പവനരച്ചെഴുതുന്നു കോലങ്ങളെന്നും.. കിഴക്കിനി കോലായിലരുണോദയം.. പവനരച്ചെഴുതുന്നു കോലങ്ങളെന്നും.. കിഴക്കിനി കോലായിലരുണോദയം.. പകലകം പൊരുളിന്റെ ശ്രീ രാജധാനി... ഹരിതകമ്പളം നീര്‍ത്തി വരവേല്‍പ്പിനായ്... ഇതിലെ ഇതിലെ വരു സാമ ഗാന വീണമീട്ടിയഴകെ.... പവനരച്ചെഴുതുന്നു കോലങ്ങളെന്നും.. കിഴക്കിനി കോലായിലരുണോദയം.. തിരുക്കുറല്‍ പുകള്‍ പാടി, കിളികുലമിളകുന്നു... ഹൃദയങ്ങള്‍ തൊഴുകൈയ്യില്‍, ഗായത്രി ഉതിരുന്നു.... ചിലപ്പതികാരം ചിതറുന്ന വാനില്‍... ഇലക്കണമേ നിന്‍, ഭരതവും പാട്ടും... അകലെ അകലെ, കോലുവെച്ചുഴിഞ്ഞ... തൈ പിറന്ന പൊങ്കല്‍.... പവനരച്ചെഴുതുന്നു കോലങ്ങളെന്നും.. കിഴക്കിനി കോലായിലരുണോദയം.. പുഴയൊരു പൂണൂലായ്, മലകളെ പുണരുമ്പോള്‍... ഉപനയനം ചെയ്യും, ഉഷസ്സിന് കൗമാരം... ജലസാധകം വിണ്‍ ഗംഗയിലാടാന്‍... സരിഗമ പോലും സ്വയമുണരുന്നു.. പകരൂ പകരൂ പനിനീര്‍കുടഞ്ഞു  മേഘദൂതുതുടരു... പവനരച്ചെഴുതുന്നു കോലങ്ങളെന്നും.. കിഴക്കിനി കോലായിലരുണോദയം.. പകലകം പൊരുളിന്റെ ശ്രീ രാജധാനി... ഹരിതകമ്പളം നീര്‍ത്തി വരവേല്‍പ്പിനായ്... ഇതിലെ ഇതിലെ വരു സാമ ഗാന വീണമീട്ടിയഴകെ.... പവനരച്ചെഴുതുന്നു കോലങ്ങളെന്നും.. കിഴക്കിനി കോലായിലരുണോദയം..

No comments:

Post a Comment