Monday, May 30, 2016

മുത്തേ, പൊന്നേ പിണങ്ങല്ലേ..


മുത്തേ, പൊന്നേ പിണങ്ങല്ലേ..
എന്തേ കുറ്റം ചെയ്തു ഞാന്‍
എന്തിന് പെണ്ണേ നിനിക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ..
രാവിന്റെ മാറില്‍ മയക്കം കൊള്ളുമ്പോള്‍
നീയല്ലേ കനവാകെ
പകലിന്റെ മടിയില്‍ മിഴി തുറന്നാല്‍
രാവത്തും വരക്കും നിന്‍രൂപം മുന്നില്‍
മൊത്തത്തില്‍ പറഞ്ഞാല്‍ നീയെന്റെ നിഴലും
വെളിച്ചമെന്നില്‍ തൂകുന്ന വിളക്കും
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തുഞാന്‍...
ചെട്ടിക്കുളങ്ങര ഭരണിക്കുപോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം
താനേ തന്നന്നേ തന്നാനേ താനന്നേ
ചേലുള്ള കല്ലുള്ള മാലകള്‍ വാങ്ങാം
കണ്ണാടി വളവില്‍ക്കും കടയിലും കേറാം
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
കനവോളം കണ്ണോളം നോക്കിയിരിക്കാം
കാതോട്കാതോരം കഥകള്‍ പറയാം
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തുഞാന്‍...

No comments:

Post a Comment