Tuesday, September 15, 2015




Keralakaumudi #kkfb www.keralakaumudi.com
ആരോഗ്യനുറുങ്ങ്
****************
ഹെപ്പറ്റൈറ്റിസ് എ വളരെ സാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്തമാണിത്. കുട്ടികൾക്കാണ് കൂടുതലായും പിടിപെടുന്നത്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു. അണുബാധ ഉണ്ടായാൽ 15 മുതൽ 45 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, വിറയൽ,തലവേദന, അമിതമായ ക്ഷീണം, ശരീരവേദന,ഓക്കാനം, ഛർദ്ദി, മഞ്ഞപ്പിത്തലക്ഷണങ്ങൾ ഇവ ഉണ്ടാകും, അപൂർവ്വമായി രോഗം ഗുരുതരമായി ജീവഹാനി സംഭവിക്കാം.
രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനാവും
ധാരാളം വെള്ളം കുടിക്കുക, എണ്ണ, കൊഴുപ്പ് കുറഞ്ഞ ആഹാരം, ശരിയായ വിശ്രമം എന്നിവ ആവശ്യമാണ്. ഭക്ഷണത്തിനു മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക,5 മിനിട്ട് നേരം നന്നായി വെട്ടിത്തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക ഇവയെല്ലാം രോഗപ്രതിരേധത്തിന് നല്ലതാണ്. പ്രതിരോധ വാക്സിനും ലഭ്യമാണ്.



No comments:

Post a Comment