കാളസര്‍പയോഗം
June 3, 2014 - Astrology - no comments
യോഗം എന്ന വാക്കിന് ചേര്‍ച്ച എന്നാണ് അര്‍ത്ഥം.ഗ്രഹങ്ങള്‍ ചില സ്ഥാനങ്ങളില്‍ ചില ഗ്രഹങ്ങളുമായി ചേരുമ്പോഴും, ദൃഷ്ടിയിലോ കേന്ദ്ര സ്ഥിതിയിലോ വരുമ്പോഴും,ഉച്ച സ്വക്ഷേത്രാദികളില്‍ നില്‍ക്കുമ്പോഴും തുടങ്ങിയ പലതു കൊണ്ടും ഉണ്ടാകുന്ന ബഹുവിധങ്ങളായ യോഗങ്ങളെക്കുറിച്ച് പ്രാമാണിക ഗ്രന്ഥങ്ങളില്‍ സവിസ്തരം പ്രതിപാതിച്ചിട്ടുണ്ട്. “ബലാനുസാരേണ യഥാഹി യോഗ:” എന്നാണു പ്രമാണം. ഗ്രഹങ്ങളുടെ ബലങ്ങള്‍ അനുസരിച്ച് യോഗങ്ങള്‍ ശക്തമായിരിക്കും

. യോഗത്തിന്‍റെ ഫലം പൊതുവില്‍ ജതകാന് ഉണ്ടായിരിക്കുകയും,യോഗകാരക ഗ്രഹത്തിന്‍റെ ദശാ കാലത്ത് പൂര്‍ണ ഗുണം ലഭ്യമാകുകയും ചെയ്യും.
stock-vector-vector-tattoo-cobra-83461546
ജ്യോതിഷത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഒന്നുംതന്നെ കാളസര്‍പയോഗം എന്നൊരു യോഗത്തെ പ്രതിപാതിച്ചു കാണുന്നില്ല. രാഹുകേതുക്കളുടെ ഒരു ഭാഗത്ത് മാത്രമായി എല്ലാ ഗ്രഹങ്ങളും നിന്നാല്‍ ഇങ്ങനെ ഒരു ദോഷ യോഗം ഉണ്ട് എന്നു ചില ജ്യോതിഷികള്‍ പറയുന്നുണ്ട്.ചില പുസ്തകങ്ങളില്‍ തക്ഷക, കാര്‍കോടക, ശംഖചൂട, ഘാതക, വിഷധര, ശേഷനാഗ, അനന്ത, ഗുളിക, വാസുകി, ശംഖപാല, പത്മ, മഹാപത്മ ഇപ്രകാരം പന്ത്രണ്ടു വിധം കാളസര്‍പയോഗം യോഗങ്ങള്‍ ഉണ്ടെന്നു സൂചിപ്പിക്കുന്നു.
ഇതൊരു വന്‍ കുഴപ്പമാണെന്ന് പലരും പറഞ്ഞു പേടിപ്പെടുത്തുന്നതായി കാണുന്നുണ്ട്.വന്‍തുകകള്‍ ചിലവാക്കി എന്തൊക്കയോ എവിടെയൊക്കയോ ചെയ്യുന്നുമുണ്ട്.വീണ്ടും ജാതകം നോക്കുമ്പോള്‍ ആ ദോഷം അവിടെതന്നെ കാണുകയും ചെയ്യുന്നു.
വേറെ ശക്തമായ മറ്റു യോഗങ്ങള്‍ ജാതകത്തില്‍ ഉണ്ടെങ്കില്‍ ഈ ദോഷ യോഗം തീര്‍ച്ചയായും പരിഹരിക്കപ്പെടും.സംശയിക്കേണ്ടതില്ല.
No comments:
Post a Comment