Thursday, June 9, 2016

തിരുവനന്തപുരത്തെ ആദ്യത്തെ മാൾ ആറ്റിങ്ങലിൽ ഈ വർഷം തുറക്കുമെന്നറിയുന്നു.




ഇന്ത്യയിലെ ഏറ്റവും വലിയ മാൾ തിരുവനന്തപുരത്തു സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ കമ്പനി ആയ ടോറസ് കമ്പനിയും യു എ ഇ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ലുലു മാൾ ഗ്രൂപും. തലസ്ഥാന നഗരിക്കു ഇന്ത്യയിലെ ഏറ്റവും വലിയ ഒന്നാമത്തെ മാളും രണ്ടാമത്തെ മാളും ലഭിക്കും. ഇതിൽ ഒന്നാമതു ആരു എത്തുമെന്ന് കണ്ടറിയാം.

മാൾ ഇല്ലാത്ത തലസ്ഥാന നഗരി എന്ന ആക്ഷേപം ഒരുപാട് ഇത് വരെ നാം അഭിമുഖികരിച്ചു, കേരളത്തിലെ ഏറ്റവും വലിയ നഗരത്തിൽ ഒരു മാൾ പോലുമില്ല എന്ന് ഓർത്ത് ലജ്ജിച്ചിരുന്നു. എന്നാൽ ഒരുപാട് മാൾ നിർമാണം അണിയറയിൽ നടക്കുന്നു. ഇതിൽ ശ്രദ്ധേയമായത് ഇന്ത്യയിലെ വലിയ മാളുകൾ ഒരു നഗരത്തിൽ തന്നെ വരുന്നു എന്നത് ആണ്, ഇതോടെ കേരളത്തിന്‌ ഇന്ത്യയിലെ തന്നെ വലിയ 3 മാളുകൾ ലഭിക്കുന്നത് ആണ്. നിലവിൽ കൊച്ചി ലുലു മാൾ ആണ് ഇന്ത്യയിലെ ഏറ്റവും വലുത്. 17 ലക്ഷം ചതുരശ്ര അടി ആണ് വലുപ്പം, തിരുവനന്തപുരത്ത് വരുന്ന ടോറസ് ലുലു മാളുകൾ 22 ലക്ഷം ചതുരശ്ര അടിക്കു മുകളിൽ ആണ് എന്നത് ശ്രദ്ധേയമാണ്. ഈ രണ്ടു മാളുകൾ വരുന്നത് ഇൻഫോസിസ് ക്യാമ്പസിനു അടുത്തായിട്ടു ആണ്. 3 ലക്ഷത്തിൽ അധികം പേർ പരോക്ഷമായും, പ്രത്യക്ഷമായും ജോലി ചെയ്യുന്ന കേരളത്തിലെ ഏറ്റവും കൂടുതൽ തൊഴിൽ ഉള്ള സ്ഥാപനം ആണ് ടെക്നോപാർക്ക്‌. ഇത് ആണ് ഏറ്റവും വലിയ നേട്ടം.

പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന മാൽ ഓഫ് ട്രാവാൻകൂർ ഈ അടുത്ത് ഫേസ് 2 പദ്ധതി അവതരിപിച്ചു. ഇപ്പോൾ 7 ലക്ഷം അടിയിൽ പണി നടക്കുന്ന മാൾ 1 മില്യൺ കൂടി 2 ഫേസ് ഉണ്ടാകും എന്നാണു പറയുന്നത്. കൂടാതെ തിരുവനന്തപുരത്തെ ആദ്യത്തെ മാൾ ആറ്റിങ്ങലിൽ ഈ വർഷം തുറക്കുമെന്നറിയുന്നു.
 —

No comments:

Post a Comment