Sunday, July 24, 2016

എല്ലാ അച്ഛൻമാർക്കായി ഇതു സമർപ്പിക്കുന്നു.

എന്റെ അച്ഛന്റെ വേർപാട് സമയത്ത് ഞാൻ ചിന്തിച്ചു
ഒരച്ഛനും മക്കളെ ഇങ്ങനെ സ്‌നേഹി്ക്കരുതെന്ന്
ആ വേർപാട് സഹിക്കാൻ ആവില്ല ഒരു മക്കൾക്കും
എല്ലാ അച്ഛൻമാർക്കായി ഇതു സമർപ്പിക്കുന്നു.
വീടിന്റെ നായകൻ ..
ജീവിതകാലം മുഴുൻ സംരക്ഷകൻ എന്ന തലക്കെട്ടു തോളിൽ വച്ച് നയിക്കുന്നവൻ.
ദേഷ്യക്കാരൻ....
വഴക്കുണ്ടാക്കുന്നവൻ ....
വടി എടുക്കുന്നവൻ ..
കണിശക്കാരൻ ..
വാശിക്കാരൻ ..
മുരടൻ...
സ്‌നേഹമില്ലാത്തവൻ .
എന്നിങ്ങനെ ഒരുപാട് പര്യായങ്ങൾ സ്വന്തം പേരിനൊപ്പം ആ എഴുതി ചേർക്കപെട്ടവൻ. ആരുടെയോ നിർബന്ധം പോലെ കാലം അങ്ങനെ വിളിച്ചു പോകുന്നു ... അമ്മയും മക്കളും തമ്മിൽ ഉള്ള പൊക്കിൾക്കൊടി ബനധം അഛന്റെ ഹൃദയ ദൂരം അളക്കാൻ കഴിയതെ പോകുന്നോ ..?. അമ്മയുടെ സ്‌നേഹം സത്യം ആണ് .. സഹനം ആണ് .. അതിൽ യാതൊരു കളങ്കവും ഇല്ല .. പക്ഷെ പിതാവിന്റെ റോൾ എന്താണ് ..? സ്‌നേഹം വഴങ്ങാത്ത പണി എടുത്തു പണം കണ്ടെത്തുന്ന യന്ത്രം ആണോ .? ചിരിക്കാത്ത അപ്പൻ ... തമാശ പറയാത്ത അച്ഛൻ എന്തിനും ഏതിനും കാർക്കശ്യ നിലപാട് ഉള്ളയാൾ ... ഇതൊക്കെയല്ലേ നാം കാണുന്ന അച്ഛൻ കുറവുകൾ ..
അച്ഛൻ നനഞ്ഞ മഴയാണ് എന്റെ ഇന്നത്തെ കുളിര് .. അചഛൻ കൊണ്ട വെയിൽ ആണ് എന്റെ ഇന്നത്തെ തണൽ .. അച്ഛന്റെ വിയർപ്പാണ് എന്റെ ശരീരത്തിലെ ആരോഗ്യം .. അച്ഛന്റെ ദേഷ്യവും വാശിയും ആണ് എന്റെ നല്ല ജീവിതം .. അച്ഛന്റെ മുരടൻ സ്വഭാവം ആണ് പല തിന്മയുടെ വഴികളിൽ നിന്നും എന്നെ തിരിച്ചു വിട്ടത് .... അച്ഛൻ ഉറക്കമിളച്ചു ഇരുന്നത് കൊണ്ടാ ഇന്ന് ഞാൻ മാസാമാസം ശമ്പളം എണ്ണി വാങ്ങുന്നത് .. സ്‌നേഹം പലപ്പോഴും ഉള്ളിൽ ഒളിപ്പിച്ചു വച്ച് കൊണ്ട് നിശബ്ദനായി എന്നെ കണ്ണ് മാറാത് നോക്കി നിൽക്കാറുണ്ട് അച്ഛൻ .. രോഗം വന്നാൽ ആശുപത്രിയിൽ എടുത്തു കൊണ്ട് പോകാൻ അച്ഛൻ .. കൈ മുറിഞ്ഞാൽ വച്ച് കെട്ടാൻ അച്ഛൻ. വിറകു കീറാൻ അച്ഛൻ സ്‌കൂളിൽ ചേർക്കാനും കൊണ്ട് പോകാനും അച്ഛൻ .. എന്റെ വളർച്ചയുടെ ഇന്നിന്റെ വഴിയിലെ ഇന്നലത്തെ ശരി ആണ് എന്റെ പിതാവ് ... അല്ലെ ?
സ്വന്തമായി ഒന്നും നേടാതെ ഒരു ആയുസിന്റെ കാലഘട്ടം മുഴുവൻ സ്വന്തം കുടുംബത്തിനു വേണ്ടി സമർപ്പിക്കുന്ന മാറ്റാരുണ്ട് ലോകത്തിൽ? അച്ഛന്റെ സ്‌നേഹത്തിനു പകരം വയ്ക്കാൻ മറ്റെന്തുണ്ട് ?... അറിഞ്ഞും അറിയാതെയും പിതാവ് പല വീടുകളിലും നിശബ്ദ തേങ്ങലാകുന്നു.. ആരോഗ്യം ഉള്ള കാലം മുഴുവൻ കഷ്ട്ടപെട്ടു മക്കളെ നല്ല നിലയിൽ എത്തിച്ചിട്ട് വൃദ്ധനായി വിശ്രമിക്കാൻ കൊതിക്കുന്ന ഒരു പിതാവിനും മുൻപിൽ മക്കൾ ഉച്ചത്തിൽ സംസാരിക്കുക പോലും അരുത് .. കുറവുകളെ അറിയണം .. പൊതിഞ്ഞു സൂക്ഷിക്കണം ആ ഹൃദയത്തെ .. അണഞ്ഞു പോകരുത് ആ കണ്ണുകളിലെ തിളക്കം .. മാഞ്ഞു പോകരുത് ആ പുഞ്ചിരി .. ദൈവകരങ്ങൾക്ക് ഉള്ളിലെ സുരക്ഷിതത്വം മറ്റെന്തിനെക്കാളും തനിക്ക് സംരക്ഷണം നൽകും എന്നുള്ള ഒരു പിതാവിന്റെയും മനസിലെ ഉറപ്പു ഒരു മക്കളും തല്ലി കെടുത്തരുത് .....
ഈ സത്യങ്ങൾ തിരിച്ചറിയുന്നവർക്കായി ഞാൻ ആ ദൈവത്തെ പ്രണമിയ്ക്കുന്നു.

No comments:

Post a Comment