Thursday, August 20, 2015

കിംസ് ആശുപത്രി രോഗികളെ കൊല്ലാക്കൊല ചെയ്യാനുള്ളതോ? നീതിമാനായ ഡോക്ടറെ കിംസ് പുറത്താക്കുന്നത് രോഗികളെ ചൂഷണം ചെയ്യാത്തതിന്റെ പേരില്‍

കിംസ് ആശുപത്രി രോഗികളെ കൊല്ലാക്കൊല ചെയ്യാനുള്ളതോ? നീതിമാനായ ഡോക്ടറെ കിംസ് പുറത്താക്കുന്നത് രോഗികളെ ചൂഷണം ചെയ്യാത്തതിന്റെ പേരില്‍

Thursday August 20th, 2015,10 34:am
തിരുവനന്തപുരം: ഏറ്റവും വലിയ കച്ചവട സ്ഥാപനങ്ങളാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ അത് കൊണ്ടുതന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ കച്ചവടക്കാര്‍ തന്നെ സ്വകാര്യ ആശുപത്രികളുടെ നടത്തിപ്പുകാരാകുന്നതും. കോടികള്‍ നല്‍കി സ്വാശ്രയ മെഡിക്കല്‍ കേളെജുകളില്‍ പഠനം പൂര്‍ത്തിയായിറങ്ങുന്ന ഡോക്ടര്‍മാരും കഴുത്തറപ്പന്‍ മരുന്ന് കമ്പനികളും യോജിക്കുമ്പോള്‍ ഈ കച്ചവടം കോടികളുടെ വരുമാന മാര്‍ഗമാകുന്നു.
ആശുപത്രിയിലെത്തുനവര്‍ക്ക് സാന്ത്വനമേകേണ്ടവര്‍ അനാവശ്യ ചികിത്സകളും പരിശോധനകളും നിര്‍ദ്ദേശിച്ച് രോഗികളെ ചൂഷണം ചെയ്യുന്നു. മര്‍ട്ടിസെപ്ഷ്യാലിറ്റി ഫൈവ് സ്റ്റാര്‍ ആശുപത്രികളില്‍ നടക്കുന്ന കൊടും ചൂഷണങ്ങള്‍ അധികം പുറത്തറിയാറുമില്ല. അതിനായി മാധ്യമങ്ങളെയും ഇവര്‍ വിലയ്ക്ക് വാങ്ങും. കഴിഞ ദിവസം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഒരു ഡോക്ടര്‍ രാജിവച്ചത് രോഗിയില്‍ നിന്ന് അനാവശ്യമായി പണം തട്ടാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിനായിരുന്നു.
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് മറ്റൊരു ആശുപത്രി നിര്‍ദ്ദേശിച്ച ഡോക്ടറെ കിംസ് ആശുപത്രി പിരിച്ചു വിട്ടതാണ് പുതിയ വിവാദത്തിന് തുടക്കമിടുന്നത്. ആശുപത്രിക്ക് പണമുണ്ടാക്കി നല്‍കുക കൂടി ഡോക്ടര്‍മാരുടെ ജോലിയെന്നാണ് കിംസ് സി.എം.ഡി ഡോ.സഹാദുള്ളയുടെ നടപടിയെടുക്കാനുള്ള വിശദീകരണം. രോഗിക്ക് മികിച്ച ചികില്‍സ നല്‍കുകയാണ് തന്റെ ഉത്തരവാദിത്വമെന്നും അല്ലാതെ കിംസിന് പണമുണ്ടാക്കലല്ല തന്റെ ജോലിയെന്നും ഡോക്ടര്‍ മറുപടിയും നല്‍കി. ഇതോടെയാണ് വിവാദം ചൂടുപിടിച്ചത്.
കടുത്ത കരള്‍ രോഗബാധിതനായ രോഗിയെ മികച്ച ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച കിംസിലെ ഡോ. ഷേണായിയെ ആണ് കിംസ് സി.എം.ഡി ഡോ.സഹാദുള്ള പിരിച്ചുവിട്ടത്. ഡോക്ടറുടെ ചികിത്സയിലുള്ള കരള്‍രോഗബാധിതരായി എത്തുന്ന രോഗികളെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാത്തതും അടിയന്തരമായി കരള്‍ മാറ്റി വയ്‌ക്കേണ്ട രോഗികളെ കൊച്ചിയിലെ മറ്റു ആശുപത്രികളിലേക്കും റഫര്‍ ചെയ്യുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് ഡോക്ടര്‍ സഫറുള്ള ഡോ. ഷേണായിക്ക് പിരിച്ചുവിടല്‍ കത്ത് നല്‍കിയത്. രോഗികള അനാവശ്യ പരിശോധനകള്‍ക്ക് വിധേയമാക്കിയും ശസ്ത്രക്രിയ നടത്തിയും പണമുണ്ടാക്കണമെന്ന മുന്‍നിര സ്വകാര്യആശുപത്രികളുടെ കച്ചവടതന്ത്രമാണ് ഈ സംഭവത്തിലൂടെ ലോകമറിയുന്നത്.
കിംസിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന് മാനേജ്‌മെന്റ് ഡോ.ഷേണായിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടിരുന്നില്ല. കിംസിന്റെ നഴ്‌സിങ് കോര്‍ഡിനേറ്ററിന്റെ ബ്രദറിനെ മറ്റേതെങ്കിലും നല്ല ആശുപത്രിയില്‍ കൊണ്ടു പോയി ചികില്‍സിക്കണമെന്ന ഡോ.ഷേണായിയുടെ നിര്‍ദ്ദേശമാണ് കിംസ് മാനേജ്‌മെന്റിനെ ചൊടിപ്പിത്. പിരിച്ചു വിടലിന് കാരണമായി ഡോ.സഹാദുള്ള പറയുന്ന മറ്റൊരു കാര്യം ഗസ്സ്‌ട്രോഎന്‍ഡോളജി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍മാര്‍ എത്തിയതിനാല്‍ ഡോ.ഷേണായിക്ക് ഒ.പി.റൂം അനുവദിക്കാനില്ല എന്നാണ്. കഴിഞ്ഞ മാസം 4 ന് ഇമെയിലൂടെ അയച്ച കത്തില്‍ ജൂലൈ 15ന് മുമ്പ് കിംസുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കണമെന്നും കിംസ് സിഎംഡി ആവശ്യപ്പെട്ടിരുന്നു.
കിംസില്‍ നിന്ന് തന്നെ പുറത്താക്കിയതിന് നന്ദി പറഞ്ഞു കൊണ്ടാണ് പിരിച്ചു വിടല്‍ നോട്ടീസിനെതിരെ ഡോ. ഷേണായി മറുപടി നല്‍കിയത്. മറുപടി ചുവടെ:
‘ പുറത്താക്കല്‍ നോട്ടീസിന് മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും എന്റെ സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് എഴുതുന്നത്. ഡോ.സഹാദുള്ളയുടെ കത്തിലെ ആരോപണങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്. സഫറുള്ളയുടെ കത്തില്‍ ആരോപിക്കുന്ന, നഴ്‌സിങ് കോര്‍ഡിനേറ്ററിന്റ് ബന്ധു ( അറുപത് വയസിലധികം പ്രായം ) നഗരത്തിലെ മറ്റൊരു ആശുപത്രിയില്‍ എന്റെ ചികില്‍സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നാണ് രോഗിയെ എന്റെ അടുത്തേക്ക് റഫര്‍ ചെയ്തത്. ആദ്യഘട്ട പരിശോധനകള്‍ക്ക് ശേഷം കരള്‍മാറ്റി വയ്ക്കുക അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് മനസിലായി. ഇക്കാര്യം രോഗിയുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. രോഗിയുടെയും ബന്ധുക്കളുടേയും താല്‍പര്യപ്രകാരം അമൃത ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഡോ. സഫറുള്ളയുടെ അറിവിലേക്ക് , ആ രോഗിയെ അമൃതയിലേക്ക് റഫര്‍ ചെയ്തു എന്നത് സത്യമാണ്. കാരണം അമൃത ആശുപത്രിയിലെ ഡോ.സുധീന്ദ്രന്‍ കരള്‍ മാറ്റിവയ്ക്കലില്‍ രാജ്യത്തെ തന്നെ മികച്ച വിദഗ്ദ ഡോക്ടര്‍മാരില്‍ ഒരാള്‍ ആണ്. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ 411 രോഗികളിലാണ് അദ്ദേഹം കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇനി കിംസിന്റെ കാര്യം 2002ല്‍ ആരംഭിച്ച കിംസില്‍ ഇതുവരെ 34 കരള്‍മാറ്റ ശസ്ത്രക്രിയ മാത്രമാണ് നടത്തിയിട്ടുള്ളത്. ഈ താരതമ്യപ്പെടുത്തലിലൂടെ നിങ്ങള്‍ക്ക് കാര്യം മനസിലായല്ലോ. തന്നെയുമല്ല കിംസ് ആശുപത്രിയില്‍ വച്ച് രോഗി മരിക്കുകയും ചെയ്തൂ. കാരണം : പ്രോഗസിവ് ഹെപാറ്റിക് ഫെയിലര്‍ ആന്‍ഡ് സബ്ഡ്യൂറല്‍ ഹോമറ്റോമ ‘
രോഗിക്കും ബന്ധുക്കള്‍ക്കും താല്‍പര്യമുള്ള ആശുപത്രിയിലാണ് ചികിത്സ നടത്തേണ്ടത്. ഒരു ഡോക്ടറെ സംബന്ധിച്ചോളം ഇത് പരമപ്രധാനമാണ്. അല്ലാതെ കിംസിന്റെ താല്‍പര്യത്തിന് അനുസരിച്ചല്ല ഡോക്ടര്‍ ചികിത്സ നിശ്ചയിക്കുന്നത്. ഇത് നിങ്ങളും ഞാനും തമ്മിലുള്ള നൈതികമായ വിരുദ്ധതയാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ആ രോഗിയുടെ കേസ് ഹിസ്റ്ററി വായിച്ചു നോക്കിയാല്‍ മതി. ഇക്കാര്യത്തില്‍ എനിക്ക് നിക്ഷിപ്ത താല്‍പര്യങ്ങളൊന്നും തന്നെ ഇല്ല. രോഗിക്ക് മികിച്ച ചികില്‍സ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കിംസില്‍ പറ്റാത്ത രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത്. അല്ലാതെ താങ്കള്‍ പറയുന്നത് പോലെ എനിക്കിത് ബനിസിനസ് അല്ല.
ലോകം മുഴുവന്‍ അടക്കി ഭരിക്കാന്‍ ശ്രമിച്ച ഹിറ്റലറിന്റെ അവസ്ഥ കിംസിനു ഉണ്ടാകാതിരിക്കെട്ട. എന്നെ പുറത്താക്കാനുള്ള രണ്ടാമത്തെ കാരണമായി കത്തില്‍ പറയുന്നത് എനിക്ക് രോഗികളെ പരിശോധിക്കാന്‍ കിംസില്‍ റൂം ഇല്ല എന്നാണ്. എന്റെ നിര്‍ദ്ദേശപ്രകാരം അടുത്തിടെ കിംസില്‍ ചികില്‍സയ്‌ക്കെത്തിയ രോഗികളോട് എനിക്ക് സഹതാപമുണ്ട്’. കിംസിന്റെ നീതികരിക്കാനാകാത്തെ പ്രവൃത്തിക്ക് ഡോ.ഷേണായി നല്‍കിയ മറുപടി ഇങ്ങനെയാണ്. കേരളത്തിലെ കഴുത്തറപ്പന്‍ സ്വാകാര്യ ആശുപത്രികളുടെ നെറികേടാണ് കിംസിലൂടെ മലയാളികള്‍ അറിയുന്നത്.
- See more at: http://dailyindianherald.com/kims-hospital-dismissed-for-shenoy-sparks-news-controversy/#sthash.XTRgNwml.7PfXHD88.dpuf

No comments:

Post a Comment